About us
Samastha Islamic Center- SIC
പ്രവിശാലമായ സഊദി അറേബ്യയില്‍ പതിറ്റാണ്ടുകളായി പല പേരിലും പ്രവര്‍ത്തിച്ചു വന്നിരുന്ന സമസ്ത കുടുംബത്തിലെ ചെറുതും വലുതുമായ ഒട്ടനേകം കൂട്ടായ്മകളെ ഒരുമിച്ചു ചേര്‍ത്തു കൊണ്ട് 2018 നവംബര്‍ 23 നു സമസ്ത പ്രഖ്യാപിച്ച ഏകീകൃത സംഘടനാ രൂപമാണ് സമസ്ത ഇസ്ലാമിക് സെന്‍റര്‍ (എസ്.ഐ.സി). സംഘടനാ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനായി സമസ്ത നല്‍കിയ ഭരണഘടന അനുസരിച്ച് ഏരിയാ കമ്മിറ്റികള്‍, സെന്‍ട്രല്‍ കമ്മിറ്റികള്‍, പ്രോവിന്‍സ് കമ്മിറ്റികള്‍ എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണ് നാഷണല്‍ കമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നത്. അടിസ്ഥാന ഘടകമായ ഏരിയാ കമ്മിറ്റികളും, സെന്‍ട്രല്‍ കമ്മിറ്റികളും പതിമൂന്നു പ്രൊവിന്‍സ് കമ്മിറ്റികളും നിലവില്‍ വന്ന ശേഷം സമസ്ത മുശാവറ നേരിട്ട് പ്രഖ്യാപിച്ച നാഷണല്‍ കമ്മിറ്റിയുമാണ് നിലവിലുള്ളത്. സമസ്തയുടെ പതിമൂന്നാമത്തെ പോഷകഘടകമായി സ്ഥാപിതമായ പ്രവാസ ലോകത്തെ പ്രഥമ സംഘടനാ സംവിധാനത്തിന്‍റെ നിയന്ത്രണവും മേല്‍നോട്ടവും സമസ്ത കേന്ദ്ര മുശാവറക്കാണ്. സമസ്ത പ്രസിഡണ്ട് സയ്യിദുല്‍ ഉലമാ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യ രക്ഷാധികാരിയായി മുശാവറ അംഗങ്ങള്‍ ഉള്‍പ്പെടെ ഒന്‍പത് അംഗങ്ങള്‍ അടങ്ങുന്ന നിരീക്ഷണ സമിതിയെയും സമസ്ത നിയോഗിച്ചിട്ടുണ്ട്. പ്രവാസ ലോകത്തെ പരിമിതികളില്‍ നിന്നുകൊണ്ട് സമസ്തയുടെ സന്ദേശം സമൂഹത്തിനു പകര്‍ന്നു നല്‍കാനും പൊതു സമൂഹത്തില്‍ ഐക്യവും സമാധാനവും നിലനിര്‍ത്താനും പരിശ്രമിക്കുകയാണ് എസ്.ഐ.സി ചെയ്തു കൊണ്ടിരിക്കുന്നത്. നിശ്ചിത കാലയളവിലേക്കു നാഷണല്‍ കമ്മിറ്റി നല്‍കിയ പ്രവര്‍ത്തന രേഖ അടിസ്ഥാനമാക്കിയാണ് കീഴ്ഘടകങ്ങള്‍ കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കി വരുന്നത്. ആത്മീയ രംഗത്തും വൈജ്ഞാനിക സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലകളിലും സമസ്തയുടെ സര്‍വ സ്വീകാര്യതയും സൗഹൃദാന്തരീക്ഷവും ഉറപ്പാക്കുന്നതിനും പ്രവാസി സമൂഹത്തില്‍ പ്രഥമഗണനീയ സ്ഥാനം എന്ന ലക്ഷ്യം കരസ്ഥമാക്കുന്നതിനും മുഖ്യ പരിഗണന നല്‍കിയുള്ളതാണ് എസ്.ഐ. സി യുടെ ഓരോ കാല്‍ വയ്പുകളും.
Membership Campaign 2023
എസ്. ഐ.സി സഊദി നാഷണല്‍ കമ്മിറ്റി ‘അണി ചേരാം സമസ്ത സരണിയില്‍’ എന്ന ശീര്‍ഷകത്തില്‍ 2023-24 കാലയളവിലേക്കുള്ള മെമ്പര്‍ഷിപ് കാംപയിന്‍ (2022 ഡിസംബര്‍ 01 – 2023 ജനുവരി 31)
Download Your Card